പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പന്‍, മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരുടെ മൃതദേഹങ്ങള്‍ മല്ലശ്ശേരിയിലെ വീടുകളില്‍ എത്തിക്കും. എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.
ഒരു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും.രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാജ്ഞലി അര്‍പ്പിയ്ക്കാനെത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിം?ഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. പി ജോര്‍ജ് , മത്തായി ഈപ്പന്‍ എന്നിവര്‍ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുന്നു.
നവംമ്പര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. തെലങ്കാന സ്വദേശികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ എതിര്‍ ദിശയിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയരുന്നു. വിദേശത്തുള്ള ബന്ധുക്കളെത്താന്‍ വേണ്ടിയായിരുന്നു സംസ്‌കാരം മാറ്റിവെച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജു പി ജോര്‍ജ്ജ് ആണ് കാര്‍ ഓടിച്ചിരുന്നത്.
47 1 minute read