BREAKINGKERALA

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുല്‍ ഗോപാലിന്റെ ഹര്‍ജി അനുവദിച്ചു; കേസ് റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം?ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇപ്പോള്‍ രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരിക്കുന്നത്.

Related Articles

Back to top button