കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷം ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയാണ് വിചാരണക്കോടതി നടപ്പാക്കിയത്. ജയിലിലെ നടപടികള്‍ പൂര്‍ത്തിയാക്കി സുനി ഇന്നുതന്നെ പുറത്തിറങ്ങുമെന്ന് സുനിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവണം കോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുത്, ഒന്നില്‍ കൂടുതല്‍ സിമ്മുകള്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.സുനിയുടെ സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിയിരുന്നു സുനി.
68 Less than a minute