പശ്ചാത്താപം ഉണ്ടെങ്കില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സരിന്‍ സന്ദര്‍ശിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. സരിന്റെ മനസ്സിന്റെയുള്ളിൽ ഒരു കോൺഗ്രസുകാരനുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടത്, മനസ്സിൽ അവനവൻ മാത്രമുള്ളോണ്ടാ.വെളളിയാഴ്ച കെ. കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച സരിന്‍ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയില്‍ ചെന്ന് ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു.അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു.2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.