NATIONALBREAKINGKERALANEWS
Trending

പാലക്കാട്ടെ ‘വ്യാജവോട്ടി’ൽ നടപടി; പ്രത്യേക പട്ടിക തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന വ്യാജവോട്ട് ക്രമക്കേടിൽ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ASD പട്ടിക തയ്യാറാക്കി.

ASD അഥവാ Absent, Shift, Death പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. ASD പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നൽകിയാൽ ക്രിമിനൽ നടപടികൾ അടക്കം സ്വീകരിക്കും.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇതിന് പുറമെ ഇരട്ടവോട്ടും ഉണ്ടെന്ന് റിപ്പോർട്ടർ സംഘം കണ്ടെത്തിയിരുന്നു.

Related Articles

Back to top button