BREAKINGKERALA
Trending

പാലക്കാട് കല്ലടിക്കോട് വാഹനാപകടം; കാര്‍ അമിതവേഗതയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അമിതവേഗത്തില്‍ ലോറിയില്‍ ഇടിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. മരിച്ചവര്‍ സുഹൃത്തുക്കളായിരുന്നു.
ഇടയ്ക്ക് ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ യാത്ര പോയപ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സല്‍(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് തച്ചമ്പാറ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു.
കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് എസ്എച്ച്ഒ എം ഷഹീര്‍ പറഞ്ഞിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടക്കും. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Back to top button