BREAKINGKERALA

പിണറായി ശൈലി മാറ്റേണ്ട ഒരു കാര്യവുമില്ല, മൂന്നാംതവണയും ഇടതുസര്‍ക്കാര്‍ തുടരും- വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത്. എന്നാല്‍ പിണറായി ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
‘പിണറായി ഇതേ ശൈലിയില്‍നിന്നാണ് ആദ്യത്തെ അഞ്ചു വര്‍ഷം ഭരിച്ചത്. എല്ലാവരും വിമര്‍ശിച്ചിട്ടും ആ ശൈലി മാറ്റിയില്ല. രണ്ടാമതും അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയില്‍ തുടരുന്നു. ശൈലികൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടൊന്നുമില്ല. ശബരിമലയടക്കം തീപ്പൊരി പോലെനിന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷം വിജയിക്കില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കില്‍പോലും വമ്പിച്ച വിജയമല്ലേ രണ്ടാമതും കിട്ടിയത്. മൂന്നാം ഊഴവും പിണറായി സര്‍ക്കാര്‍ തുടരുമെന്നതില്‍ സംശയമില്ല. കരുണാകരനും നായനാര്‍ക്കും വിഎസിനും വ്യത്യസ്ത
ശൈലിയായിരുന്നു. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിനുകാരണം. പിണറായിയുടെ ശൈലിയുമായി ജനങ്ങള്‍ താദാത്മ്യപ്പെട്ടു. അത് മാറ്റാന്‍ കഴിയില്ല’, വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി പാര്‍ട്ടി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കഴിഞ്ഞതവണ സാധാരണക്കാര്‍ക്കെല്ലാം കിറ്റ് ഉണ്ടായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശികയായി,കൊടുക്കാന്‍ കഴിയുന്നില്ല. മാവേലി സ്റ്റോറിനകത്ത് പാറ്റയ്ക്ക് പോലും ഭക്ഷണം കിട്ടുന്നില്ല. നിത്യോപയോ?ഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കാനും കഴിഞ്ഞില്ല. അടിസ്ഥാന വര്‍?ഗത്തിന് വേണ്ടത്ര പരി?ഗണനയും പരിരക്ഷയും കൊടുത്തില്ല. ഇതെല്ലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളാണ്’, അദ്ദേഹം വ്യക്തമാക്കി. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷങ്ങള്‍ കാര്യത്തോട് അടുത്തപ്പോള്‍ വോട്ടു ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Related Articles

Back to top button