KERALANEWS

പുഴയിലെ തെരച്ചിൽ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ നാളെയും തെരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഗം​ഗാവലി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴങ്ങളിൽ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്. നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ കൂട്ടിച്ചേര്‍ത്തു.പന്ത്രണ്ട് ദിവസമായി പല തരം വെല്ലുവിളികളിൽ തട്ടി നിൽക്കുന്ന ഷിരൂരിലെ തെരച്ചിൽ ദൗത്യം ഇന്ന് ജില്ലാ ഭരണകൂടം ഒരു പുതിയ വഴി പരീക്ഷിക്കുന്നതാണ് കണ്ടത്. ഒരാഴ്ചയായി പ്രതിരോധ സേനാംഗങ്ങൾ മാത്രമുള്ള തെരച്ചിൽ രംഗത്തേക്ക് ജില്ലാ ഭരണകൂടം ഇന്ന് മുങ്ങൽ വിദഗ്ധരായ പ്രാദേശിക മത്സ്യത്തൊഴിലാളികളെ കൂടി രംഗത്തിറക്കി. വെള്ളത്തിലിറങ്ങിയുള്ള രക്ഷാപ്രവർത്തന പരിചയവും തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നതും പരിഗണിച്ചാണ് ഇവരെ ഇറക്കിയത്. ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. മൂന്നാം തവണ ഇറങ്ങിയപ്പോൾ നദിയില്‍ തെരച്ചില്‍ നിടത്തുന്നതിനിടെ ദേഹത്ത് ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വർ മൽപെയെനാവികസേനാണ് രക്ഷപ്പെടുത്തിയത്.

Related Articles

Back to top button