തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സർക്കാർ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് സമഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.24ന് അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
104 Less than a minute