നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യുജി) കൗൺസലിങ് 2024- അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി അഖിലേന്ത്യാ ക്വാട്ട (എഐക്യു) സീറ്റ് കൗൺസലിങ് ആണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചത്. ഇന്ന് ആരംഭിക്കേണ്ട നീറ്റ് യുജി കൗൺസലിങ് മാറ്റിവെയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കൗൺസിലിങ്ങിൻ്റെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിവിധ നീറ്റ് യുജി 2024 ഹർജികൾ ജൂലൈ 8 ന് പരിഗണിക്കും. പരീക്ഷ പൂർണമായും റദ്ദാക്കണം, പരീക്ഷ വീണ്ടും നടത്തണം, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംബന്ധിച്ച ഹർജികളിൽ ഉള്ളത്.
118 Less than a minute