കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ര്‍ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. ഭാവിയില്‍ ബന്ധുക്കള്‍ക്ക് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തില്‍ പെട്ട് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്.
വളരെ പെട്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. നിലമ്പൂരില്‍ നിന്ന് എത്തുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ട്. സാധാരണ പോസ്റ്റുമോര്‍ട്ടത്തിന്റെ സങ്കീര്‍ണതകളില്ല. കൂടുതല്‍ ഫ്രീസറുകള്‍ മറ്റ് ജില്ലകളില്‍ നിന്നുമെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
83 Less than a minute