ഇടുക്കി: കൈക്കൂലി കേസില്‍ ഇടുക്കി ഡിഎംഒ യെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ എല്‍ മനോജാണ് വിജിലന്‍സ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഡോ മനോജ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സര്‍വീസില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ രാജിന്റെ ഗൂഗിള്‍ അക്കൗണ്ട് വഴിയാണ് ഡോ മനോജ് പണം സ്വീകരിച്ചതെന്ന് വിജിലന്‍സ് പറയുന്നു.
69 Less than a minute