ധാക്ക: അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉള്‍പ്പെട്ട ആത്മീയ സംഘടന ഇസ്‌കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയില്‍ ഹര്‍ജി. സംഘടന മതമൗലിക വാദ സ്വഭാവം ഉള്ളതാണെന്നാണ് സര്‍ക്കാരിന്റെ വാദം. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്‌കോണ്‍ മതമൗലികവാദ സംഘനടയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടായത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചിരുന്നു. ഹിന്ദു വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണ്. സര്‍ക്കാര്‍ ഇതിനകം തന്നെ അവരെ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
ഇന്ന് രാവിലെ ചട്ടോഗ്രാമിലെ ക്ഷേത്രം തകര്‍ത്തിരുന്നു. ചിന്‍മോയ് ബ്രഹ്‌മചാരിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബം?ഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.
81 Less than a minute