BREAKINGKERALA

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; പ്രത്യക്ഷപ്പെട്ടത് അര്‍ജുന്‍ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വീട്ടുവരാന്തയില്‍ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തില്‍ നിതിന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
2017ല്‍ കണ്ണൂര്‍ അഴീക്കോട് നിതിന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് ക്വട്ടേഷന്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് 5 വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവര്‍ത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അഴീക്കോട് വെള്ളക്കല്‍ ഭാ?ഗത്ത് നിധിന്‍, നിഖില്‍ എന്നീ രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
വധിക്കാനെന്ന ഉദ്ദേശത്തില്‍ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേല്‍പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അഞ്ചുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ഇവര്‍ ഒടുക്കേണ്ടത്. അര്‍ജുന്‍ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോണ്‍സണ്‍, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Related Articles

Back to top button