NATIONALNEWS

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു,മൂന്നാഴ്ച്ചയ്ക്കിടെ തകർന്നത് 13 പാലങ്ങൾ

 

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്. ആളുകള്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലം നിലംപൊത്തുന്നത് ബിഹാറില്‍ തുടര്‍ക്കഥയായത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

പാലംതകര്‍ന്നു വീഴല്‍ തുടര്‍ക്കഥയായതോടെ 11 എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും പാലം തകര്‍ന്നത്

Related Articles

Back to top button