jayarajanകണ്ണൂര്‍: പാലക്കാട് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലത്തിലും എല്‍.ഡി.എഫിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. ഇടതുപക്ഷ സര്‍ക്കാരിനോട് അനുകൂലമായ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും ഈ തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും തോല്‍ക്കുമെന്നും ചേലക്കരയില്‍ കനത്ത പരാജയമുണ്ടാകുമെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍, ഇതെല്ലാം അസ്ഥാനത്തായി. ചേലക്കരയില്‍ മികച്ച വിജയം നേടാനും പാലക്കാട് മണ്ഡലത്തില്‍ നല്ല വോട്ടിങ് ഉണ്ടാക്കാനും സാധിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ്. തിളക്കമാര്‍ന്ന ബഹുജന പിന്തുണ നേടിയിരിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദയനീയമായ പരാജയമാണുണ്ടായിരിക്കുന്നത്. സംഘനടാപരമായ ദൗര്‍ബല്യവും അവരുടെ നയങ്ങളുമാണ് പരാജയത്തിന് കാരണം. ബി.ജെ.പി. ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ്, മതനിരപേക്ഷത തകര്‍ക്കുകയും ഭരണഘടന അട്ടിമറിക്കുകയും ചെയ്യുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന ജനങ്ങളുടെ തിരിച്ചറിവ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും ഇ.പിയുടെ വിലയിരുത്തല്‍.
പാലക്കാട് ബി.ജെ.പിയിലെ ചേരിതിരിവ് മുതലാക്കാന്‍ യു.ഡി.എഫിന് സാധിച്ചു. സ്ഥാനാര്‍ഥിക്ക് എതിരായ ചേരിയിലുള്ള ജനങ്ങളെ പലവഴികളിലൂടെ സ്വാധീനിച്ച് യു.ഡി.എഫ് വോട്ടാക്കി മാറ്റിയിട്ടുണ്ട്. പാലക്കാട് കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടാവുകയല്ല ചെയ്തത്. പകരം കൃഷ്ണകുമാറിനെതിരായ ചേരിയിലുള്ള വോട്ടുകള്‍ പണവും സ്വാധീനവും ഉപയോഗിച്ച് നേടുകയാണുണ്ടയതെന്നും ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി.
56 Less than a minute