BREAKINGINTERNATIONAL
Trending

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് റിപ്പബ്ലിക്കനായി; യുഎസ് ഇന്റലിജന്‍സിനെ നയിക്കാന്‍ തുള്‍സി

ന്യൂയോര്‍ക്ക്: യുഎസ് ജനപ്രതിനിധിസഭാ മുന്‍ അംഗം തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഭിമാനിയായ റിപ്പബ്ലിക്കനാണ് തുള്‍സിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് പരി?ഗണിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ?തുള്‍സി.
നിര്‍ഭയമായി തന്റെ കരിയറിലുടനീളം പ്രവര്‍ത്തിച്ച തുള്‍സി ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താന്‍ വിശ്വസിക്കുന്നു. അവര്‍ നമുക്കെല്ലാം അഭിമാനമാകും. ദീര്‍ഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആ?ഗ്രഹിക്കുന്നത്. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകര്‍ക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയില്‍ പറയുന്നു.
21-ാം വയസ്സില്‍ ഹവായിയില്‍ ജനപ്രതിനിധി അം?ഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ?തുള്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവാണ് തുള്‍സി.
2020-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുള്‍സിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനില്‍ക്കുന്ന സമയത്താണ് അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതില്‍ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുള്‍സി.
യു.എസിലെ സമോവയിലായിരുന്നു ?അവരുടെ ജനനം. യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ ?ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ?ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കി എന്നതാണ് അവരുടെ പേരിന് പിന്നിലെ കാര്യം.

Related Articles

Back to top button