BREAKINGNATIONAL

ഭര്‍ത്താവിനോട് മറ്റൊരു യുവതിയ്ക്ക് പ്രണയം : രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

സ്വന്തം ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഭാര്യയെ തന്നെ മുന്‍ കൈ എടുക്കുക . സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം സ്വന്തം ജീവിതത്തില്‍ വന്നാല്‍ പലരും പല രീതിയിലാകും പ്രതികരിക്കുക . എന്നാല്‍ ഇപ്പോഴിതാ ബുദ്ധിമാന്ദ്യമുള്ള ഒരു യുവതിക്ക് തന്റെ ഭര്‍ത്താവിനെ ഇഷ്ടമാണെന്ന് അറിഞ്ഞ് ആ യുവതിയെ കൊണ്ട് സ്വന്തം ഭര്‍ത്താവിന് വിവാഹം കഴിപ്പിച്ചിരിക്കുകയാണ് ഭാര്യ. ഈ വിവാഹത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ചിന്നഗുഡൂരിലെ ഉഗ്ഗംപള്ളി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സുരേഷ് എന്ന യുവാവാണ് ഭാര്യയുടെ സമ്മതതോടെ മകന്റെയും , മകളുടെയും മുന്നില്‍ വച്ച് വീണ്ടും വിവാഹിതനായത് . മഹ്ബൂബാദ് ടൗണിലുള്ള സുരേഷിന്റെ ബന്ധു സന്ധ്യ അടുത്തിടെ സുരേഷുമായി അടുപ്പത്തിലായിരുന്നു .
ഇതറിഞ്ഞ മാതാപിതാക്കള്‍ സരിതയോട് ‘ മകള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിന് വിവാഹം ചെയ്തു തരുമോ ‘ എന്ന് ചോദിച്ചു. സന്ധ്യ ബുദ്ധിമാന്ദ്യമുള്ള യുവതിയായതിനാല്‍ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനും നല്ല ജീവിതം നല്‍കാനും സരിത തീരുമാനിക്കുകയായിരുന്നു . ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, സുരേഷ് സന്ധ്യയ്ക്ക് മിന്നു ചാര്‍ത്തി.

Related Articles

Back to top button