BREAKINGKERALA

ഭാരതീയ ചികിത്സയിലെ ഒരേട്

സുമ സതീഷ് , നീലേശ്വരം .

പ്രാചീന ഭാരതം ലോകത്തിനു നല്കിയ അനേകം സംഭാവനകളെ കുറിച്ച് നമുക്കറിയാം. അതില്‍ ചികിത്സാ വിഭാഗത്തെ മികച്ചതാക്കുന്നത് മര്‍മ്മവും യോഗയും ധ്യാനവും മുദ്രാതെറാപ്പി പോലുള്ള മാര്‍ഗ്ഗങ്ങളും ആണെന്ന് പറയാതെ വയ്യ. നമ്മുടെ ശരീര ഭാഗങ്ങളുടെ തന്നെ നിരന്തര ശ്രമത്തിലൂടെ, ശരീരത്തിന്റെ അസ്വസ്ഥതകളെ, ലളിതമായി ഇല്ലാതാക്കാന്‍ പറ്റുന്നു എന്നത് പുതിയൊരറിവാണ്. ഇതിലൂടെ, ഇന്നു പല രോഗങ്ങളില്‍ നിന്നും മുക്തമാകാന്‍ ഔഷധങ്ങള്‍ക്കൊപ്പവും അല്ലാതെയും പറ്റുന്നുണ്ടെന്ന സത്യം ചെറിയൊരു ശതമാനം ജനങ്ങളേ ഇന്നും മനസ്സിലാക്കിയിട്ടുള്ളൂ.
ആര്‍ഷ ഭാരതത്തിന്റെ ശാസ്ത്ര ശാഖകളെയും മഹര്‍ഷിമാരുടെ ദര്‍ശനങ്ങളെയും കണ്ണി മുറിയാതെ ജനങ്ങളിലെത്തിക്കാന്‍ പറ്റിയിരുന്നില്ല. ഭാരതത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വലിയൊരു വിടവിനെ നികത്തിയെടുക്കാന്‍ പല ആചാര്യന്മാരും ശ്രമിച്ചു വന്നിട്ടുണ്ട്, പ്രപഞ്ചത്തെ തൊട്ടറിയാനും ജീവികളുടെ നിലനില്പിനെ കുറിച്ചറിയാനും സര്‍വ്വ ജീവനേയും നിലനിര്‍ത്തി ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ പരിരക്ഷിക്കാനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിനൊക്കെയായി അക്ഷീണം പ്രയത്‌നിച്ചിരുന്ന മഹാത്മാക്കളെ സ്മരിച്ചു കൊണ്ട് തുടരട്ടെ. ഇന്നിന്റെ മനുഷ്യന് വേണ്ടത്, മനുഷ്യ മനസ്സിനെ മനസ്സിലാക്കി ചേര്‍ത്ത് നിര്‍ത്തുന്ന കരങ്ങളെയാണ്. ആശ്രിതര്‍ക്കൊപ്പം നിന്ന മഹാന്മാരായ ധാരാളം ആചാര്യന്‍മാര്‍ നമുക്കുണ്ടായിട്ടുണ്ട്. അവരുടെ പിന്‍തലമുറക്കാര്‍ ഇന്നും അവശേഷിക്കുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. അത്തരക്കാരെ നമുക്കറിഞ്ഞു വരാം.

ആരോഗ്യം

ഉയര്‍ന്ന ആത്മബോധവും അസുഖമില്ലാത്ത ശരീരവും ആശങ്കയില്ലാത്ത മനസ്സും ഏകാഗ്രതയും ബുദ്ധിയും ഒക്കെ ഒന്നിക്കുന്നതാണ് ആരോഗ്യം. അഗ്‌നി, വായു, ജലം, ആകാശം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ തത്വങ്ങളുടെ സന്തുലനം ആണ് ആരോഗ്യം. ഇതില്‍ അസന്തുലനം സംഭവിക്കുമ്പോള്‍ അഞ്ചു കൈവിരലുകള്‍ ഉപയോഗിച്ച് തിരികേ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ സാധിപ്പിക്കുന്നതാണ് മുദ്ര ചികിത്സ. മനസ്സെത്തുന്നിടത്ത് ശരീരവും ശരീരം നില്‍ക്കുന്നിടത്ത് മനസ്സും ഉണ്ടാവണം. മുന്‍ കാലങ്ങളില്‍ ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ എന്ന് നിര്‍വചിച്ചിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യം ഒരു സിസ്റ്റമായി അതായത്, ശരീരം, മാനസികം വൈകാരികം ബുദ്ധിപരം സാമൂഹികം തൊഴിപരം ഇങ്ങനെ ആറു തലങ്ങളിലും വെല്‍ബിയിങ്ങ് ആകുന്ന അവസ്ഥയാണ് ആരോഗ്യം. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഇന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഭൂരിഭാഗം പേര്‍ക്കും. പക്ഷെ മെഡിക്കേഷനെക്കാളും മെഡിറ്റേഷന്‍ ആണ് ശാന്തി തരുന്നത്. കാരണം മനുഷ്യരില്‍ എണ്‍പത് ശതമാനവും അസുഖം മനസ്സിനാണ്. മെഡിസിന്‍ ഒക്കെ കൃത്യമായി എടുത്ത് നയിക്കുന്ന ജീവിതമാണെങ്കിലും അതൊരു ആരോഗ്യമുള്ള ലൈഫ് ആകില്ല. കാരണം അവിടെ ശരീരം, മനസ്സ്, ബുദ്ധി എല്ലാം താളാത്മകം ആവുന്നില്ലല്ലോ. ഹെല്‍ത്തി ലിവിങ് ഹാര്‍മണി എന്നത് പുഴ കടലില്‍ ചേരുന്ന പോലെയാകണം. പക്ഷിക്കും മൃഗത്തിനും ജീവിതത്തില്‍ ചിട്ട ഉണ്ട്. വിദ്യാഭ്യാസം ഇല്ലെങ്കിലും സ്വതന്ത്രരായ മൃഗങ്ങളെല്ലാം അവരവര്‍ക്ക് വേണ്ടത് മാത്രം കഴിച്ച് കൃത്യതയോടെ ജീവിക്കുന്നു. എല്ലാം അറിയുന്ന മനുഷ്യരാണ് ജീവിതം അലക്ഷ്യമായി നശിപ്പിച്ചു കളയൂന്നത്. തിരിച്ചറിവിന്റെ അഭാവം കൊണ്ട് പ്രപഞ്ചവുമായി യോജിക്കാതെ താളക്രമം ഇല്ലാതെ ജീവിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്.

മനസ്സ്

മനസ്സെന്ന പട്ടത്തിന്റെ ചരടാണ് ശ്വാസം. ശരീരത്തിന്റെ വികാര വിചാര മേഖലകളിലെ ഊര്‍ജ്ജത്തെ നിലനിര്‍ത്താന്‍ ആവശ്യമായ എനര്‍ജി ലോക്കിങ് സിസ്റ്റം യോഗികള്‍ നേടിയെടുക്കുന്നു. ഫിസിക്കല്‍ മെന്റല്‍ ഇമോഷനലുകളുടെ സ്ട്രെസ് അവിടവിടെ കത്തിച്ചു കളയുന്നതിലൂടെ യോഗികള്‍ ഊര്‍ജ്ജ പര്‍വ്വതവും സ്‌നേഹ സാഗരവും ഉണ്ടാക്കുന്നു. സൂക്ഷ്മ ശരീരത്തിലെ ഊര്‍ജ്ജ ചാലകങ്ങളെ ബാലന്‍സ്ഡ് ആക്കി വികാര വിചാരങ്ങളെ കണ്‍ട്രോള്‍ഡ് ആക്കുക. നാഡികളിലെ ഊര്‍ജ്ജ ചാലകങ്ങളിലെ ദൗര്‍ബല്യം നമ്മുടെ ദൈന്യംദിന സാഹചര്യത്തെ മോശമായി ബാധിക്കും. പ്രശ്നം വരുമ്പോള്‍ അത് എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് യുക്തി. പഞ്ചെന്ദ്രിയങ്ങള്‍ ശക്തമാക്കണം ശുദ്ധമാക്കണം ശാന്തമാക്കണം. അതിനുമേല്‍ നിയന്ത്രണം ഉണ്ടാക്കി ആവശ്യമുള്ളത് ഓര്‍ക്കാനും വേണ്ടാത്തത് മറക്കാനും പറ്റുന്ന മനസ്സാവണം. പ്രാണയാമം വഴി ബ്രീത്തിങ്ങ് പരിശീലിച്ചു പരിസരത്തിനനുസരിച്ച് മനസ്ഥിതി മാറ്റുക. ബ്രഹ്‌മ മാര്‍ഗത്തില്‍ നടന്ന് തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് കൊള്ളുക. ഓം കാരവും ശാന്തി മന്ത്രങ്ങളും പരിശീലിച്ച് ബ്രീത്തിങ്ങ് കപ്പാസിറ്റി കൂട്ടി ചെസ്റ്റ് എക്‌സ്പാന്‍ഡ് ചെയ്ത് ബ്ലഡ് സര്‍ക്കുലേഷന്‍ മെച്ചപ്പെടുത്തി സ്ട്രെസ് മാനേജ് ചെയ്യുക.
ബോധത്തോടെയുള്ള ഉറക്കമാണ് ധ്യാനം. അവനവനിലേക്കുള്ള വഴി തെളിയിക്കല്‍. ഇന്ന് മനുഷ്യര്‍ക്കില്ലാതെ പോകുന്ന ഒന്നായി വിശ്രമം അഥവാ റീലാക്‌സിയേഷന്‍. അത് യോഗ നിദ്രയിലൂടെ സാധിക്കും. കുഞ്ഞ് ഉറങ്ങുന്ന പോലെ ഉറങ്ങി പൂവ് വിരിയുന്ന പോലെ ഉണരാം. ആഴത്തിലുള്ള വിശ്രമമാണ് യോഗനിദ്ര. ഈ ടെക്‌നിക് വഴി 8 മിനിറ്റ് യോഗനിദ്രയിലേക്ക് പോയാല്‍ 3 മണിക്കൂര്‍ ഉറക്കത്തിന്റെ കുടിശ്ശിക തീര്‍ക്കാം. ശാന്തി കിട്ടാന്‍ ഉറക്കം നിര്‍ബന്ധം. അതില്ലാത്തത് കൊണ്ടാണ് ലോകത്ത് ഏറ്റവും വിറ്റു പോകുന്ന ഐറ്റം ഉറക്ക ഗുളികകളാകുന്നത്.
എല്ലാ രോഗങ്ങളേയും കണ്ടെത്തി ചികിത്സിക്കുകയാണ് ഏതൊരു വൈദ്യ ശാസ്ത്രത്തിന്റെയും കടമ. വൈദ്യശാസ്ത്രം ഒരു മഹാശാസ്ത്രം ആകുന്നു. ചികിത്സാ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും കല്‍പ്പിക്കണം. രോഗത്തെ കണ്ടെത്തുകയും രോഗശമനം നടത്തുന്നതും കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ആദരണീയമായ തൊഴിലാണ് ആരോഗ്യ മേഖലയിലേത്.
ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേ4ക്കണമെന്ന് ആദ്യമായി പറഞ്ഞത് സുശ്രുതനാണ്, ശരീരത്തിനേല്‍ക്കുന്ന ഏതൊരാഘാതവും മനസ്സിനേയും മനസ്സിനേല്ക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന്. മെഡിറ്റേഷ9, പ്രാ4ത്ഥന, മ്യൂസിക് തെറാപ്പി, കൗണ്‍സിലിങ്ങ് തുടങ്ങിയ മരുന്നില്ലാ വിദ്യകളിലൂടെ രോഗികളുടെ മാനസിക നിലയില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സൂക്ഷ്മ വ്യായാമങ്ങളിലൂടെ സ്റ്റിഫ്‌നെസ് മാറ്റി ഫിറ്റ്‌നസ് ആക്കുക. സ്ഥൂല സൂക്ഷ്മ വ്യായാമങ്ങളിലൂടെ ഊര്‍ജസ്രോതസിനെ നിയന്ത്രിക്കാനും ശ്വാസ നിയന്ത്രണത്തിലൂടെ പ്രാണയാമം വഴി മനസ്സിനെ ശുദ്ധീകരിക്കാനും സാധിക്കുന്നു. . ധന്യമായ ജീവിതമാണ് ധ്യാനം. ധ്യാനം അഥവാ മെഡിറ്റേഷന്‍ മനസ്സിനെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാനും ജീവശക്തിയെ, പ്രാണനെ അറിഞ്ഞ്, അനുകമ്പ, സ്‌നേഹം, ഔദാര്യം, ക്ഷമ മുതലായവയെ പരിപോഷിപ്പിക്കാനും സഹായിക്കുന്നു, ചിത്തത്തെ സംശുദ്ധമാക്കിവെക്കുന്നു. മനോഭാവമാകുന്ന മുഖഭാവത്തെ അറിയുന്നു. നിരന്തര പരിശീലനത്തോടെ മുനിമാരെ പോലെ മാനസിക സമ്മര്‍ദ്ദങ്ങളെ മൗനം കൊണ്ട് നേരിടാന്‍ പാകമാക്കുന്നു. സത്യമേവ ജയതേ മന്ത്രം ചൊല്ലി ഇന്നര്‍ മൈന്‍ഡ് ഹാപ്പിനെസ്സ് നേടിയെടുക്കുന്നു. അതിനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പോലും, ‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റ്സ്റ്റ്’ ഉണ്ടാക്കാന്‍ സ്ഥാപനങ്ങളിലൂടെ പരിശീലിപ്പിക്കുന്നത്.
250 കോടിയിലധികം ജനങ്ങളുള്ള ലോകത്താണ് നമ്മള്‍. ഓരോരുത്തരും ചെയ്യേണ്ടത് എന്താണെന്നു വേര്‍തിരിച്ചറിഞ്ഞു കര്‍മ്മ നിരതരാവാന്‍ ശ്രമിക്കണം. ശരീരവും മനസ്സും ശേഷിയും ബുദ്ധിയും ഉപയോഗിച്ച് പരിധികളില്ലാതെ കര്‍മ്മത്തെ ഫലപ്രാപ്തിയിലാക്കി തന്റെതായ കയ്യൊപ്പ് ഉണ്ടാക്കണം. സമൂഹ നന്മ പ്രകൃതി സ്‌നേഹം ജീവജാലങ്ങളോടുള്ള കനിവ് ഇതൊക്കെ ചേര്‍ന്നതാവണം മനുഷ്യജന്മം. എത്രയോ മഹാന്മാര്‍ തങ്ങളുടെ മേഖലയില്‍ തന്റെതായ കയ്യൊപ്പ് ചാലിച്ചിട്ടുണ്ട്. അതാണ് ഇദ്ദേഹത്തെ പോലുള്ളവരും ശ്രമിക്കുന്നത്.

ആരാണ് അനൂപ് പട്ടര്‍ ?

അനൂപ് പട്ടര്‍, ഇന്ന് കേരളം അറിയുന്ന മെന്ററും ലൈഫ് ഹീലിംഗ് കോച്ചും ലൈഫ് ഹീലിംഗ് ഹബ്ബിന്റെ സ്ഥാപകനുമാണ്.
മാനസികവും ശാരീരികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തുലക്ഷം മലയാളികളെ, വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സാരീതികള്‍ പരിചയപ്പെടുത്തി, പരിശീലിപ്പിച്ച് അവരെ ‘ഹാപ്പി ആന്‍ഡ് ഹെല്‍ത്തി ലൈഫി’ലേക്ക് ‘ തിരിച്ചു കൊണ്ടു വരിക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത് നടത്തി വരികയാണ് ഇദ്ദേഹം.
അനൂപ് പട്ടര്‍, ലൈഫ് പ്ലാനിംഗ് പ്രോഗ്രാമായ ‘ഐഡന്റിറ്റി’, സെല്‍ഫ് ഹീലിംഗ് പ്രോഗ്രാം, ‘മുദ്ര തെറാപ്പി മാസ്റ്ററി’, ‘മുദ്ര തെറാപ്പി അഡ്വാന്‍സ് മാസ്റ്ററി’, ‘പേര്‍സണല്‍ ഓര്‍ഡര്‍ പ്രോഗ്രാം ‘ (POP) എന്നിവയും നടത്തി വരുന്ന ഒരു ലൈഫ് ഹീലിംഗ് കോച്ച് ആണ്. തന്റെതായ ചില സാങ്കേതികത വിദ്യയിലൂടെ ജനങ്ങളുടെ ശരീരിക-മാനസിക പിരിമുറുക്കങ്ങള്‍ പരിഹരിക്കാനും ഹീലിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നേടി കൊടുക്കാനും ഉള്ള ദൗത്യത്തിലാണ്. ഹീലിംഗ്, മുദ്ര, അക്ക്യുപഞ്ചര്‍, അക്ക്യു പ്രഷര്‍, സീഡ് തെറാപ്പി, കളര്‍ തെറാപ്പി തുടങ്ങി അനേകം പദ്ധതികളിലൂടെ രോഗബാധിതര്‍ക്ക് ആശ്വാസം നല്‍കി വരുന്നു. തന്റെ ‘മിഷന്‍ വിത്ത് എ വിഷന്‍’, എന്ന സ്വപ്ന സാക്ഷത്കാരത്തിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രസംഗമല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് തെളിയിച്ചുകൊണ്ട്, ജനങ്ങളെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ട് വരുന്നു. അതിന്റെ ഫലമറിഞ്ഞ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങളുടെ നന്ദി വാക്കുകള്‍ നേര്‍ കാഴ്ചകളായി അദ്ദേഹത്തിന്റെ പേജുകളില്‍ കാണാം. പരിചയ സമ്പന്നനായ കൗണ്‍സിലറും മെന്ററും ഹീലറും ഒക്കെ ആയ ഇദ്ദേഹത്തിനു, ഓരോ വ്യക്തിയെ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നയിക്കുന്നതില്‍ 10 വര്‍ഷത്തിലേറെയുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ട് ഇദ്ദേഹത്തിന്. അത് കൊണ്ട് തന്നെ യോഗ, ധ്യാനം, രോഗശാന്തി, ബദല്‍ ചികിത്സകള്‍ എന്നിവയെ സംഗമിപ്പിച്ച് സവിശേഷമായ ഒരു രീതി ഡെവലപ്പ് ചെയ്ത്, വ്യക്തികളെ അവരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനും സംതൃപ്തി കണ്ടെത്തുന്നതിനും അവരുടെ ജീവിതത്തില്‍ നല്ല പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രാപ്തരാക്കുന്നതില്‍ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. നാല് വര്‍ഷങ്ങളായി ആഴ്ചകളില്‍ രണ്ടു ദിവസം ഫ്രീ ഓണ്‍ലൈന്‍ ക്ലാസ്സുകളും പെയ്ഡ് കോഴ്‌സ്‌കളും എല്ലാ ഞായറാഴ്ചകളിലും സൗജന്യ ധ്യാന പരിശീലനവും (Meditation) 21 days നീളുന്ന ‘POP’ കോഴ്‌സ്‌കളും നടത്തി വരുന്നു. ഒട്ടനവധി പേര്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.
കൊറോണക്കാലം മുതല്‍ ഇത് വരെ ഇന്ത്യക്കകത്തും പുറത്തുമായി മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനായിരത്തിലധികം മുദ്ര തെറാപ്പി ക്ലാസുകള്‍ ഇതിനകം എടുത്തു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി മനസ്സിനെക്കുറിച്ചും ശരീരത്തിനെക്കുറിച്ചും എനര്‍ജിയെക്കുറിച്ചും റിസര്‍ച്ച് നടത്തിയതിലൂടെ മനസ്സിലാക്കിയെടുത്ത അറിവുകള്‍ സമന്വയിപ്പിച്ച് അദ്ദേഹം സ്വയം രൂപപ്പെടുത്തിയെടുത്ത ഒരു സ്‌പെഷ്യല്‍ പ്രോഗ്രാം ആണ് പോപ്പ്(POP). 35 വയസ്സിനും 75 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വിഷമതകളെയും ബുദ്ധിമുട്ടുകളെയും വെറും 21 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ ഒന്നും ഉപയോഗിക്കാതെ വിവിധ തരം എനര്‍ജി ചികിത്സ രീതികളിലൂടെ 60 മുതല്‍ 70% വരെ മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇപ്പോള്‍ പതിനേഴാമത്തെ POP ബാച്ച് വിജയകരമായി മുന്നേറുന്നു.
അദ്ദേഹത്തിന്റെ കീഴില്‍ മനഃശാസ്ത്രം, ഹിപ്‌നോട്ടിസം, എന്‍. എല്‍. പി. മുദ്ര തെറാപ്പി, യോഗ, ധ്യാനം തുടങ്ങിയവയില്‍ നിന്നുള്ള പ്രമുഖ പരിശീലകരുടെ ഒരു ടീമായി ‘അക്കാദമി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് മാനേജ്മെന്റ് ‘ (എടിഎം) നടത്തുന്ന ‘സൗഖ്യം’ എന്ന ചാനല്‍ സമഗ്രമായി വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജ തലത്തിലുമുള്ള അസന്തുലിതാവസ്ഥയില്‍ നിന്ന് മുക്തി നേടി കൊടുക്കുന്നു.
‘ലൈഫ് ഹീലിംഗ് ഹബ്ബ്’ എന്നത് അനൂപ് പട്ടര്‍ രൂപകല്പന ചെയ്ത ഒരു ഓണ്‍ ലൈന്‍ കമ്മ്യൂണിറ്റിയാണ്. ഈ കമ്മ്യൂണിറ്റിയില്‍ ചേരുന്ന വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും നിയന്ത്രണത്തിലെക്ക് കൊണ്ടു വരാന്‍ കഴിയുന്നതിനൊപ്പം സ്വയം പ്രാപ്തരാകുന്നതിനും പ്രതിരോധശേഷി നേടി സന്തുലിതമായ ജീവിതം നയിക്കുന്നതിനും സാധിക്കുന്നു.
ഇദ്ദേഹത്തിന്റെ മുന്‍നിര പരിപാടികളില്‍ പ്രധാനമായും വിദ്യാഭ്യാസത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആന്തരിക ആരോഗ്യവും ഐക്യവും മെച്ചപ്പെടുത്തുന്നതിലൂടെയാണ്. അദ്ദേഹം യോഗ & മെഡിറ്റേഷന്‍, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, ഹീലിംഗ് ടെക്‌നിക്‌സ്, എഡ്യൂക്കേഷണല്‍ വര്‍ക്ക് ഷോപ്‌സ്, ന്യൂട്രിഷണല്‍ ഗൈഡന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാടു മലയാളികളെ ഇതേപോലെ ‘ഹാപ്പി ആന്‍ഡ് ഹെല്‍ത്തി ‘ സ്റ്റേജിലേക്ക് കൊണ്ടുവരാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പരിഹാരം
അതൊക്കെ കൊണ്ട് തന്നെ നാം ഗൗരവമായി തെരഞ്ഞെടുക്കേണ്ട ഒന്നാണ് ഇത്തരം ലളിതമായ ചികിത്സാ രീതികള്‍. ശരീരം രോഗാവസ്ഥയില്‍ എത്തപ്പെടാതിരിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ കുഞ്ഞുങ്ങളില്‍ വരെ ബോധവല്‍കരണം നടത്തി ഇത്തരം ടെക്നിക്കുകള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു, ഒപ്പം രോഗാവസ്ഥയിലെത്തപ്പെട്ടവരെ താങ്ങാനാവാത്ത ചികിത്സകള്‍ നടത്തി ആയുസ്സ് കുറക്കാനും അവശതയിലേക്ക് കടക്കാനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ധാരാളം പേരിലേക്ക് ഇത്തരം തെറാപ്പികള്‍ എത്തപ്പെടട്ടെ.

Related Articles

Back to top button