പത്തനംതിട്ട: നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് ബന്ധു. ആ രീതിയില്‍ ചിലര്‍ ചിത്രീകരിച്ചതാണ്. അവന്‍ ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചാല്‍ അത് മനസ്സിലാകും. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളായിരുന്നില്ലെന്നും ബന്ധു പറഞ്ഞു.
നല്ല ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് നവീന്‍ ബാബുവിന് കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റം കൊടുക്കാതെ നിര്‍ത്തുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ ഉള്‍പ്പടെ ഇടപെട്ടാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്. താന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന ആളാണ്. ഈ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്.
ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ജോലിയില്‍ ചേരേണ്ടതായിരുന്നു. ട്രെയിനില്‍ നാട്ടിലേക്ക് വരികയാണെന്ന് വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഭാര്യയും രണ്ട് മക്കളും കൂടെ നവീനെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനില്‍ പോയതാണ്. എന്നാല്‍ ട്രെയിനില്‍ നവീന്‍ ഇല്ല എന്ന് കണ്ടപ്പോള്‍ അവര്‍ തിരിച്ചു പോരുകയായിരുന്നു. പോലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. പത്തനംതിട്ട എ.ഡി.എം ആയി ഇന്ന് ചുമതലയേല്‍ക്കാന്‍ നില്‍ക്കെയാണ് ആത്മഹത്യ.
79 Less than a minute