BREAKINGKERALA
Trending

ഭിന്നശേഷി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി അമല്‍, രണ്ടാം പ്രതി മിഥുന്‍, മൂന്നാം പ്രതി അലന്‍, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന കാരണം ചൂണ്ടി കാട്ടിയാണ് തള്ളിയത്. നേരത്തെ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥിയായ മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവെച്ചു മര്‍ദ്ദിച്ചെന്നാണ് പരാതി.

Related Articles

Back to top button