BREAKINGNATIONAL
Trending

മണിപ്പൂര്‍ കത്തുന്നു, സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം; കനത്ത ജാഗ്രത

ഇംഫാല്‍: സംഘര്‍ഷം പടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിം?ഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം. കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ച് സംഘര്‍ഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button