BREAKINGENTERTAINMENTKERALA

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; നടന്‍ ഗണപതിക്കെതിരേ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: മദ്യലഹരിയില്‍ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത നടന്‍ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയില്‍ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടന്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.
അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. ഇതേത്തുടര്‍ന്നു കളമശേരിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ദേശീയപാതയിലെ ലെയ്‌നുകള്‍ പൊടുന്നനെ മാറിമാറി അമിതവേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
നടന്‍ അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button