കൊച്ചി: മദ്യലഹരിയില്‍ എസ്.ഐ ഓടിച്ച കാര്‍ പാഞ്ഞ് കയറി ഒരാള്‍ക്ക് പരുക്ക്. ഇന്‍ഫോ പാക്ക് ജീനനക്കാരന്‍ രാകേഷിനാണ് പരിക്കേറ്റത്. ഇന്‍ഫോ പര്‍ക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 7.30 ന് ബ്രഹ്‌മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍
ബൈക്കില്‍ ഇടിച്ച ശേഷം മറ്റൊരു കാറില്‍ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്‌ഐ പൂര്‍ണമായി മദ്യ ലഹരിയിലായിരുന്നെന്ന് അപകട സ്ഥലത്തെത്തിയവര്‍ പറയുന്നു. എസ്‌ഐക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇന്‍ഫോപാര്‍ക്ക് പൊലീസ് സംഭവ സ്ഥലത്തെത്തി എസ്‌ഐയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
85 Less than a minute