മൂവാറ്റുപുഴ: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. പ്രതി മനോജ് കുഞ്ഞപ്പനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. വാക്കുതര്‍ക്കത്തിനിടെ ഭാര്യ സ്മിതയെ (42) ഇയാള്‍ കത്തി കൊണ്ട് നെഞ്ചിലും കാലിലും കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സ്മിതയെ പരിസരവാസികള്‍ ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട മനോജ് കുഞ്ഞപ്പനെ തൊടുപുഴയില്‍ നിന്ന് മണിക്കൂറുകള്‍ക്കം പൊലീസ് പിടികൂടി. നേരത്തെയും ഭാര്യയെ അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. ഡിവൈഎസ്പി വി.ടി ഷാജന്റെ നേതൃത്വത്തിലുള്ള ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്‍, എസ്.ഐമാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാര്‍, പി.സി ജയകുമാര്‍, ബിനോ ഭാര്‍ഗവന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ബിബില്‍ മോഹന്‍, രഞ്ജിത് രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
66 Less than a minute