തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ തടി ലോറി കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവര്‍ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മ?ദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറിയും തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
65 Less than a minute