BREAKINGKERALANEWS
Trending

മനാഫിനും മൽപേക്കും പിന്നാലെ പ്രതികരിച്ച് ആക്ഷൻ കമ്മിറ്റിയും; എല്ലാം കുടുംബത്തെ അറിയിച്ചാണ് ചെയ്തതെന്ന് നൗഷാദ്

കോഴിക്കോട്: അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഫൈൻഡ് അർജുൻ ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയിൽ. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ആക്ഷൻ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാൻ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു. മനാഫിനെതിരായ ആരോപണങ്ങളിൽ മനാഫ് തന്നെ പ്രതികരിക്കുമെന്നും നൗഷാദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് നൗഷാദിൻ്റെ പ്രതികരണം.

 

അതിനിടെ, വിമർശനങ്ങളിൽ പ്രതികരണവുമായി ഈശ്വർ മാൽപെ രം​ഗത്തെത്തി. തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ പറഞ്ഞു. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമ‍ർശനങ്ങളോട് ഈശ്വ‍ർ മൽപെയുടെ പ്രതികരണം.

Related Articles

Back to top button