KERALANEWS

മന്ത്രിമാർ വയനാട്ടിലേക്ക്: കൺട്രോൾ റൂം തുറന്നു; രണ്ട് ഹെലികോപ്റ്ററുകൾ‌ ദുരന്തഭൂമിയിലേക്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. മന്ത്രിമാർ പ്രത്യേക വിമാനത്തിൽ വയനാട്ടിലേക്കെത്തും. തിരുവനന്തപുരത്ത് നിന്ന് മന്ത്രിമാർക്ക് പോകാനായി പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തും. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ സർവീസ് നടക്കുന്നില്ല. വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം തുറന്നു.വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വായൂ സേനയുടെ രണ്ട് ഹെലികോപ്റ്റർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കും. ഒരു MI 17, ഒരു ALH. KSDMA എന്നിവയാണ് വയനാട്ടിലേക്ക് എത്തുക.

Related Articles

Back to top button