കൊച്ചി: സുഹൃത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേന ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ ഉത്പന്നത്തിന് യഥാര്‍ത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ആലങ്ങാട് സ്വദേശി ഡിനില്‍ എന്‍.വി., ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കണ്‍സ്യൂമര്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നിര്‍ദ്ദേശം.
2019 ജനുവരിയിലാണ് ഡിനില്‍ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി 17,499/- രൂപയ്ക്ക് വാങ്ങിയത്. ആദ്യം ഒരു വര്‍ഷത്തേക്കുള്ള വാറന്റിയും പിന്നീട് രണ്ട് വര്‍ഷത്തേക്ക് എക്സ്റ്റന്‍ഡഡ് വാറന്റിയും (ഋഃലേിറലറ ംമൃൃമി്യേ) ടിവിക്ക് ഉണ്ടായിരുന്നു. 2021 ആഗസറ്റില്‍ ടിവി പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് വാറന്റി കാലയവിനുള്ളില്‍ ആയതിനാല്‍റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷികളെ സമീപിച്ചു.
എന്നാല്‍ അതിന് കഴിയില്ല എന്നായിരുന്നു ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രതികരണം. ടിവിക്ക് വാറന്റി നിലവിലുള്ളതിനാലും അത് റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലും എല്‍ഇഡി സ്മാര്‍ട്ട് ടിവി വാങ്ങിയ തുകയായ 15,852/- രൂപയില്‍ നിന്നും 4,756/- രൂപ കുറവു വരുത്തി 11,096/- രൂപ തിരികെ തരാമെന്ന് സമ്മതിക്കുകയും നല്‍കുന്നതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വാഗ്ദാനം ചെയ്തതുപോലെ തുക നല്‍കാന്‍ എതിര്‍കക്ഷികള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ ടിവി ഉടമ തങ്ങളുടെ ഉപഭോക്താവല്ല എന്ന നിലപാടാണ് ഫ്‌ളിപ്പ് കാര്‍ട്ട് കോടതി മുമ്പാകെ സ്വീകരിച്ചത്. പരാതിക്കാരന്‍ സ്വന്തം വിലാസത്തിലല്ല ടിവി വാങ്ങിയിരിക്കുന്നത്. എന്നാല്‍ തന്റെ വിലാസത്തില്‍ ഫളിപ്കാര്‍ട്ടിന് ഷിപ്പിംഗ് സൗകര്യ ഇല്ലാതിരുന്നതിനാല്‍ ആണ് മറ്റൊരാളുടെ വിലാസത്തില്‍ വാങ്ങിയതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. ഇത് ശരിവച്ച് യഥാര്‍ത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് മുന്നംഗ ബെഞ്ച് വ്യക്തമാക്കി.
ടിവിയുടെ വിലയായ 11,096/- രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവും 15,000 രൂപയും അടക്കം 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ ് കോടതി നിര്‍ദ്ദേശം നല്‍കി.
104 1 minute read