കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ കളിയാരവങ്ങള്‍ക്ക് ആവേശം തീര്‍ക്കാന്‍ എത്തുന്ന ആദ്യ സൂപ്പര്‍ ലീഗ് കേരളയുടെ ടൈറ്റില്‍ സ്‌പോണ്‍സറായെത്തുക മഹിന്ദ്ര.
മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്‌ബോള്‍ ലീഗ് അറിയപ്പെടുക എന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
ഫോഴ്‌സാ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. സെപ്തംബര്‍ 7-ന് വൈകുന്നേരം 7.30 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ലീഗിന്റെ തുടക്കം.
33 മത്സരങ്ങളാകും ലീഗില്‍ ഉണ്ടാകുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ട്ട് സ്‌പോര്‍ട്‌സ് 1 ല്‍ ഉണ്ടാകും വെബ് സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ലീഗിന്റെ മിഡില്‍ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചര്‍ച്ചയിലാണെന്നും ഫിറോസ് മീരാന്‍ പറഞ്ഞു. ടിക്കറ്റുകള്‍ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം
ുഫോഴ്‌സാ കൊച്ചി എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശൂര്‍ എഫ്‌സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുക. 45 ദിവസം സ്‌കോഡയുടെ ഗ്യഹമൂ സ്‌കോഡയുടെവരുന്നുനീണ്ടു നില്‍സ്‌കോഡയുടെ ഗ്യഹമൂ വരുന്നുക്കുന്നതാണ് മഹിന്ദ്ര സൂപ്പര്‍ ലീഗ്
78 1 minute read