മാന്നാര്‍: മാന്നാര്‍ പഞ്ചായത്തിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ നാലുമാസമായി തെരുവുവിളക്ക് പരിപാലനം നടത്താത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗം അജിത്ത് പഴവൂരിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി നിര്‍വഹണം നടത്തിയ കരാറുകാരന് മൂന്നരലക്ഷം രൂപ നല്‍കാത്ത സാഹചര്യത്തില്‍ വാര്‍ഡുകളിലെ തെരുവ് വിളക്ക് പരിപാലനം മുടങ്ങിയിരുന്നു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധു പുഴയോരം അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ബാലകൃഷ്ണന്, അംഗങ്ങളായ രാധാമണി ശശീന്ദ്രന്, ടിസി പുഷ്പലത, ഷൈന നവാസ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ബാലസുന്ദര പണിക്കര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസ്, ഹരി കുട്ടംപേരൂര്‍, പ്രദീപ് ശാന്തി സദനം, അനില്‍ മാന്തറ, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ചിത്ര എം നായര്‍, സജി മെഹബൂബ്, ജ്യോതി വേലുൂര് മഠം, രാകേഷ്, രതി ആര്, നാരായണന് നായര്‍, സലിം ചാപ്രയില്‍ തുട
65 Less than a minute