BREAKINGKERALA
Trending

‘മാപ്പുപറയണം’, ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സിന് ഇ.പിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സിനെതിരേ വക്കീല്‍ നോട്ടീസയച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. ഡി.സി മാപ്പുപറയണമെന്നാണ് ഇ.പിയുടെ ആവശ്യം. അഡ്വ.കെ.വിശ്വന്‍ മുഖേന ഡി.സി ബുക്‌സ് സി.ഇ.ഒയ്ക്കാണ് നോട്ടീസ് അയച്ചത്.
‘ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാ?ഗങ്ങള്‍ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡി.സി. ബുക്‌സ് ആണ്. തന്റെ കക്ഷിയുടെ ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചത്, സമൂഹമധ്യത്തില്‍ തന്റെ കക്ഷിയെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്. ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചാരണ ആയുധം നല്‍കുന്നതിനുവേണ്ടിയാണിത്.
അതിനാല്‍ വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാ?ഗങ്ങളും പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും’ എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇ.പി വക്കീല്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍, ഇനി ഡി.സി ബുക്‌സിന്റെ വിശദീകരണം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
സംഭവത്തില്‍, ഇ.പി ജയരാജന്‍ നേരത്തേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ?ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നത്.
ബുധനാഴ്ച രാവിലെയാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം പുറത്തുവന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ഇ.പി രം?ഗത്തെത്തി.
ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി ബുക്‌സ് അവകാശപ്പെട്ട ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Related Articles

Back to top button