BREAKINGKERALA
Trending

‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി, പൂര നഗരിയിലേക്കുളള ആംബുലന്‍സ് യാത്രയില്‍ ഇന്ന് പ്രതികരണമില്ല

തൃശ്ശൂര്‍: പൂരം അലങ്കോലപ്പെട്ട സമയത്ത് പൂര നഗരിയിലേക്ക് ആംബുലന്‍സിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സുരേഷ് ഗോപി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തനിക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അത് താന്‍ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരില്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തിലെ ആംബുലന്‍സ് യാത്രാ വിവാദത്തില്‍, ബിജെപി നേതാക്കളെയും ഞെട്ടിക്കുന്ന വിശദീകരണമാണ് ഇന്നലെ ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി നല്‍കിയത്. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചത് തങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രനെ തിരുത്തിയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപി ആംബലന്‍സിലെത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. നേരത്തെ സുരേഷ് ഗോപിയെ സുരാജ് ഗ്രൗണ്ടില്‍ എത്തിച്ചത് ആംബുലന്‍സിലാണെന്ന് പല തവണ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറും പറഞ്ഞിരുന്നു

Related Articles

Back to top button