തിരുവനന്തപുരം: കോതമംഗലം ഡിവിഷനില്‍ മുള്ളരിങ്ങാട് റെയിഞ്ചില്‍ ചുള്ളിക്കണ്ടം സെക്ഷന്‍ പരിധിയില്‍പ്പെട്ട അമയല്‍തൊട്ടി ഭാഗത്ത് കാടിനുള്ളില്‍ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള അമര്‍ ഇലാഹി കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നല്‍കും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു. കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. കുടുംബത്തിന് 4 ലക്ഷം ഉടന്‍ അനുവദിക്കും.10 ലക്ഷം രൂപ കുടുംബത്തിന് നല്‍കും.
ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് 4 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും. ആറ് ലക്ഷം രൂപ പിന്നീട് സര്‍ക്കാര്‍ നല്‍കും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രദേശത്ത് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഫെന്‍സിങ് ഉള്‍പ്പെടെ വേഗത്തില്‍ നടപ്പാക്കാന്‍ സിസിഎഫ് തലത്തില്‍ ചര്‍ച്ച നടത്തുമെന്നും എംപി അറിയിച്ചു.
10 ലക്ഷം രൂപ കുടുംബത്തിന് നല്‍കുമെന്ന് ഇടുക്കി സബ് കളക്ടര്‍ അരുണ്‍ ഖര്‍ഗെ അറിയിച്ചു. അമറിന്റെ കബറടക്കം ഇന്ന് നടക്കും.