BREAKINGENTERTAINMENTKERALA

രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈം?ഗികാതിക്രമ പരാതി; അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം നല്‍കും

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബം?ഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഉടന്‍ കുറ്റപത്രം നല്‍കും. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആകും കുറ്റപത്രം നല്‍കുക. സ്ത്രീത്വത്തെ അപമാനിച്ചതിനു ആണ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ന് തന്നെയോ തിങ്കളാഴ്ചയോ കുറ്റപത്രം നല്‍കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ആണ് താന്‍ നേരിട്ട ദുരനുഭവം ബംഗാളി നടി തുറന്നു പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ പാലേരിമാണിക്യം സിനിമയുടെ ഒഡിഷന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ കലൂരിലെ ഫ്‌ളാറ്റില്‍ വെച്ചു രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്ന് നടി ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. തുടര്‍ന്നു രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വെക്കേണ്ടിവന്നു. കേസില്‍ നടി കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു.

Related Articles

Back to top button