BREAKINGINTERNATIONAL

രണ്ടാംവട്ടവും വില്യം രാജകുമാരന്‍ ‘സെക്സിയസ്റ്റ് ബാള്‍ഡ്മാന്‍’; പിന്നിലാക്കിയത് ഹോളിവുഡ് നടന്മാരെ

2024-ലെ ‘വേള്‍ഡ്സ് സെക്സിയെസ്റ്റ് ബാള്‍ഡ് മാന്‍’ പട്ടം സ്വന്തമാക്കി വില്യം രാജകുമാരന്‍. ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പിന്തള്ളിയാണ് തുടര്‍ച്ചയായ രണ്ടാം കൊല്ലവും വില്യത്തിന്റെ ഈ നേട്ടം. ഡിജിറ്റല്‍ പി.ആര്‍. ഏജന്‍സിയായ റീബൂട്ട് ഓണ്‍ലൈന്‍, ആഗോളതലത്തിലുള്ള സെര്‍ച്ച് ട്രാഫിക് അനലിറ്റിക്സ് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് സെക്സിയസ്റ്റ് ബാള്‍ഡ്മാനായി 42-കാരനായ വില്യം തിരഞ്ഞെടുക്കപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോളിവുഡ് താരങ്ങളായ ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ തുടങ്ങിയവരെയാണ് പത്തില്‍ 9.9 സ്‌കോര്‍ നേടി വില്യം പിന്നിലാക്കിയത്. വ്യക്തിയുടെ തലയുടെ തിളക്കം, ശബ്ദത്തിന്റെ ആകര്‍ഷണീയത, മുഖത്തിന്റെ സവിശേഷതകള്‍ തുടങ്ങിയ ഘടകങ്ങളും തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെട്ടിരുന്നു.
2021-ലാണ് വേള്‍ഡ്സ് സെക്സിയസ്റ്റ് ബാള്‍ഡ്മാനെ തിരഞ്ഞെടുക്കാന്‍ ആരംഭിച്ചത്. ആദ്യത്തെ കൊല്ലവും പിന്നീട് 2023-ലും 2024-ലും വില്യം തന്നെയായിരുന്നു പട്ടികയില്‍ ഒന്നാമത്. 2022-ല്‍ അദ്ദേഹം രണ്ടാംസ്ഥാനത്തായിരുന്നു. വിന്‍ ഡീസലായിരുന്നു അന്ന് ഒന്നാംസ്ഥാനത്ത്.
ഇക്കുറി വില്യത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ്. അമേരിക്കയുടെ ബാസ്‌കറ്റ് ബോള്‍ താരം ഷക്കീല്‍ ഒനീല്‍ ആണ് മൂന്നാമത്. വിന്‍ ഡീസല്‍ ഇക്കുറി പട്ടികയുടെ അവസാന സ്ഥാനത്താണ്.

Related Articles

Back to top button