BREAKINGKERALA
Trending

രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

കോന്നി: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി രാജു ഏബ്രഹാമിനെ തിരഞ്ഞെടുത്തു. രാജു ഏബ്രഹാം, ആര്‍.സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, എ.പദ്മകുമാര്‍, ടി.ഡി.ബൈജു എന്നിങ്ങനെ നാല് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.എം നേതൃത്വം പരിഗണിച്ചിരുന്നത്. അതില്‍ നിന്നാണ് റാന്നി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട രാജു ഏബ്രഹാമിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.
34 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാന്‍സിസ് വി. ആന്റണി അടക്കം അഞ്ച് പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. തിരുവല്ല ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാന്‍സിസ് വി. ആന്റണി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അച്ചടക്ക നടപടി നേരിട്ട് പുറത്തായത്. ജില്ലാ സെക്രട്ടറി ആയിരുന്ന കെ.പി ഉദയഭാനു ഉള്‍പ്പെടെ ഏതാനും പേര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായിട്ടുണ്ട്. മൂന്നാം തവണ പൂര്‍ത്തിയാക്കിയതിനാലാണ് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് കെ.പി.ഉദയഭാനു ഒഴിഞ്ഞത്.
പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അവസനിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് എലിയറയ്ക്കല്‍ ജങ്ഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. മൈതാനിയിലേക്ക് പ്രകടനം നടക്കും. 25,000 പേര്‍ പങ്കെടുക്കും. 10,000 റെഡ് വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്ന പരേഡും നടക്കും. അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുക.

Related Articles

Back to top button