വടക്കാഞ്ചേരി: എം.എല്‍.എ.യും നടനുമായ മുകേഷിന്റെ പേരില്‍ വടക്കാഞ്ചേരിയിലും ലൈംഗികാതിക്രമക്കേസ്. വടക്കാഞ്ചേരിയിലെ റസിഡന്‍സിയില്‍ 2011-ല്‍ സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് താമസിക്കുന്നതിനിടെ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പ്രത്യേകാന്വേഷണസംഘം ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരി-ചേലക്കര മേഖലയില്‍ നടന്ന ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു താമസം.
പ്രത്യേകാന്വേഷണസംഘം ഈ മൊഴി വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. നടിയുടെ പരാതിയില്‍ വടക്കാഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി. റസിഡന്‍സിയിലും ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചു. പ്രത്യേകാന്വേഷണസംഘത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വടക്കാഞ്ചേരി പോലീസ് മടിക്കുന്നു.
56 Less than a minute