വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി.തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഓട്ടോയിൽ കയറിയ ആളെയാണ് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയത്.സംഭവത്തിൽ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലർച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയിൽ കയറിയത്. തമ്പാനൂർ ബസ് സ്റ്റാർഡിൽ കൊണ്ടു വിടണമെന്ന് ഡ്രൈവർ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെൽവേലിക്ക് പോകാനാണെന്നും ഇയാൾ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിർത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി..മർദ്ദിച്ച് കാറിൽ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മർദിച്ചു.
106 Less than a minute