BREAKINGKERALA

വിശ്വനാഥന്‍ പുതിയ വിനോദിനെ കണ്ടു; തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം; തിരിച്ചൊന്നും മിണ്ടാതെ സഹോദരന്‍

കോട്ടയം: വിട്ടുപിരിഞ്ഞ കൊമ്പന്റെ ഓര്‍മ്മയ്ക്ക് അതേ തലയെടുപ്പൊടെയുള്ള പ്രതിമ നിര്‍മ്മിച്ച് ഉടമകള്‍. ആനപ്രേമികളുടെ പ്രിയ കൊമ്പനായിരുന്ന ഭാരത് വിനോദിന്റെ കോണ്‍?ക്രീറ്റ് പ്രതിമയാണ് സ്വന്തം വീട്ടുമുറ്റത്ത് ഒരുങ്ങിയത്. തൃശൂര്‍ പൂരത്തിലടക്കം സ്ഥിരം സാന്നിധ്യമാണ് ഭാരത് വിനോദ്.
കോട്ടയം കുമ്മനത്തെ ഭാരത് കുടുംബത്തിലെ അം?ഗമാണ് ഭാരത് വിനോദ്. സഹോദരന്‍ ഭാരത് വിശ്വനാഥിനൊപ്പം സസുഖം കഴിയുന്നതിനെടയാണ് ജനുവരിയില്‍ അപ്രതീക്ഷിതമായി രോ??ഗം ?പിടിപ്പെട്ടത്. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത വേദനയിലായ കുടുംബം പ്രിയപ്പെട്ടവന്റെ സ്മരണ നിലനിര്‍ത്താനുള്ള വഴികള്‍ തേടി. ഒടുവിലാണ് അത് ?ഗജവീരന്റെ അതേ രൂപഭാവങ്ങളോടു കൂടിയുള്ള പ്രതിമയിലേക്ക് എത്തിയത്.
വിപിന്‍രാജ് ചക്കുമശ്ശേരിയാണ് കോണ്‍ക്രീറ്റ് പ്രതിമയുടെ ശില്‍പ്പി. ഇതിന് മുമ്പ് മം?ഗലാംകുന്ന് കര്‍ണ്ണന്റെയും മാവേലിക്കര ഉണ്ണികൃഷ്ണന്റെയും പ്രതിമ വിപിന്‍ രാജ് ഒരുക്കിയിട്ടുണ്ട്. ഇത് തങ്ങളുടെ വിനോദിന്റെ തനി പകര്‍പ്പാണെന്ന് ഭാരത് കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. പുതിയ വിനോദിനെ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന സഹോദരന്‍ വിശ്വനാഥിന്റെ കാഴ്ച കണ്ടു നിന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഈറനണിയച്ചു.

Related Articles

Back to top button