BREAKINGKERALA

വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം; ‘ഗൂഢാലോചന അന്വേഷിക്കണം’; പരാതി നല്‍കി താനൂര്‍ ഡിവൈഎസ്പി ബെന്നി

തിരുവനന്തപുരം: വീട്ടമ്മയെ ലൈീഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിയമ നടപടിക്ക്. ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിന് പിന്നിലെന്നും പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ചാനലില്‍ വാര്‍ത്ത വരാന്‍ കാരണമെന്നുമാണ് പരാതി.
ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നല്‍കും. ആരോപണം നേരിട്ട മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നല്‍കും. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കുന്നുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button