തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ മൂന്നാം തവണയും അധികാരത്തിലേറി നിക്കോളാസ് മദൂറോ. പ്രവചനങ്ങളും സർവേ ഫലങ്ങളും തോൽവി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലാണ് മദൂറോയുടെ ജയം. 51 ശതമാനം വോട്ടുനേടിയാണ് എതിർസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ പരാജയപ്പെടുത്തിയത്.ഞായറാഴ്ച നടന്ന വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ നിക്കോളാസ് മദൂറോയുടെ പരാജയം പ്രവചിക്കുന്നതായിരുന്നു, ഇതോടെ എതിർ ക്യാമ്പുകൾ വിജയാഘോഷവും ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പ്രമുഖ യാഥാസ്തിക വാദിയായ മരിയ കൊറിന മക്കാഡോയ്ക്ക് വിലക്ക് നേരിട്ടതോടെയാണ് റിട്ടയേർഡ് നയതന്ത്രജ്ഞൻ ഉറൂട്ടിയ മത്സരരംഗത്തിറങ്ങുന്നത്. മൂന്നാം തവണയും അധികാരം തേടുന്ന മദൂറോ, എതിരാളികളിൽനിന്ന് ഇതുവരെ നേരിട്ട ഏറ്റവും കഠിനമായ മത്സരമായിരുന്നു ഇത്തവണത്തേത്. 80 ശതമാനം വോട്ടുകൾ എണ്ണിയതോടെ എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് വ്യക്തമാകുകയായിരുന്നു.
118 Less than a minute