കോഴിക്കോട്: മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമര്‍ശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വന്‍ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എല്‍ഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിന് ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവര്‍ ഓര്‍ക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആര്‍എസ്എസ് നേതാക്കളെ മുസ്ലിം ലീഗ് ഇപ്പോള്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഒരു ദിവസത്തെ തോന്നല്‍ കൊണ്ട് ഉണ്ടാക്കിയത് അല്ല പരാമര്‍ശമെന്നും പിണറായി പ്രതികരിച്ചിരുന്നു.
ഭരണഘടന അതിനെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങള്‍ ആയി മാറുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് ആണ്. അന്ന് കേരളത്തില്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് എതിര്‍പ്പ് വേണമെന്ന് ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്നാണ് ലീഗ് പേടിച്ചത്. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങള്‍ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാന്‍ ആരും പോയില്ല. അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തില്‍ ലീഗ് മാറിയെന്നുമായിരുന്നു പിണറായിയുടെ വിമര്‍ശനം.
61 1 minute read