പരുമല : സംരംഭകരെ യുവജനപ്രസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല പെരുനാളിനോടനുബന്ധിച്ച് നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ ത്യാഗസന്നദ്ധതയുള്ള ജീവിത മാതൃകകള്‍ സ്വീകരിക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണം അദ്ദേഹം പറഞ്ഞു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ജിനു സഖറിയ ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. സിനി ആര്‍ട്ടിസ്റ്റ് മെല്‍വിന്‍ ജി. ബാബു, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് കോശി, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, റീജിയണല്‍ സെക്രട്ടറി അബി ഏബ്രഹാം കോശി, പരുമല സെമിനാരി അസി. മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോജി പി. തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റുമാരായ ഫാ.മോന്‍സി വര്‍ഗീസ്, ഫാ. അജി ഗീവര്‍ഗീസ്, ഫാ. ബിബിന്‍ മാത്യു, ഭദ്രാസന സെക്രട്ടറിമാരായ എബിന്‍ ബേബി, അബു ഏബ്രഹാം വീരപ്പള്ളി, റെനോജ് ജോര്‍ജ്ജ് ഗീവര്‍ഗീസ്, മനു തമ്പാന്‍, ബിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
112 Less than a minute