ENTERTAINMENTBREAKINGKERALAMALAYALAMNEWS

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; ജനപ്രിയ ചിത്രം ആടുജീവിതം : മികച്ച നടൻ പൃഥ്വിരാജ്, മികച്ചും നടി ഉർവശി

തി​രു​വ​ന​ന്ത​പു​രം: 54ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നാ​യി ആ​ടു​ജീ​വി​ത​ത്തി​ലെ പൃ​ഥ്വി​രാ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ന​ടി​മാ​ർ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ർ​വ​ശി​യും ബീ​ന ആ​ർ. ച​ന്ദ്ര​നും പ​ങ്കി​ട്ടു. മി​ക​ച്ച സം​വി​ധാ‌​യ​ക​ൻ ബ്ലെ​സി. മി​ക​ച്ച ചി​ത്രം കാ​ത​ൽ. ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള​ള പു​ര​സ്കാ​രം ആ​ടു​ജീ​വി​ത​ത്തി​ന് ല​ഭി​ച്ചു. ഇ​തേ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് കെ.​ആ​ർ. ഗോ​കു​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും ല​ഭി​ച്ചു.

 

കാ​ത​ലി​ലെ അ​ഭി​ന​യ​ത്തി​ന് സു​ധി കോ​ഴി​ക്കോ​ടി​നും ഗ​ഗ​ന​ചാ​രി സി​നി​മ​യ്ക്കും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. ‘ത​ട​വ്’ സി​നി​മ​യി​ലൂ​ടെ ഫാ​സി​ല്‍ റ​സാ​ഖ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. മാ​ത്യൂ​സ് പു​ളി​ക്ക​ൽ ആ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള പു​ര​സ്കാ​രം (കാ​ത​ൽ), ജ​സ്റ്റി​ൻ വ​ർ​ഗീ​സ് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ (ചി​ത്രം: ചാ​വേ​ർ).

 

2023ലെ ​സം​സ്ഥാ​ന അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത് 160 സി​നി​മ​ക​ളാ​ണ്. പ്രാ​ഥ​മി​ക ജൂ​റി ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളാ​യി തി​രി​ഞ്ഞ് 80 സി​നി​മ​ക​ള്‍ കാ​ണു​ക​യും 35 സി​നി​മ​ക​ൾ ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ളി​ൽ നാ​ല് സി​നി​മ​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. അ​ങ്ങ​നെ 38 സി​നി​മ​ക​ൾ അ​വ​സാ​ന​റൗ​ണ്ടി​ൽ എ​ത്തി. ഇ​തി​ൽ 22 സി​നി​മ​ക​ളും ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളാ​ണ്

Related Articles

Back to top button