പരുമല :സഭാകവി സി. പി ചാണ്ടി മലങ്കര സഭയ്ക്കും മലയാള ഭാഷയ്ക്കും അതുല്യ സംഭാവനകള്‍ നല്‍കിയ കര്‍മ്മയോഗിയായിരുന്നുവെന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലിത്താ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച നടന്ന അഖില മലങ്കര ശുശ്രുഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.യുഹാനോന്‍ മാര്‍ തേവോദോറോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഡോ. അലക്സാണ്ടര്‍ ജേക്കബ് IPS മുഖ്യപ്രഭാഷണം നടത്തി.സഭാ വൈദിക ട്രസ്റ്റീ ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, കെ.വി. പോള്‍ റമ്പാന്‍, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, ബിജു വി. പന്തപ്ലാവ്, റെജി താഴമണ്‍, എന്നിവര്‍ പ്രസംഗിച്ചു.
151 Less than a minute