ENTERTAINMENTMALAYALAM

സമൂഹമാധ്യമത്തിലൂടെ അമ്മയെ അശ്ലീലം പറഞ്ഞു; ഗോപി സുന്ദറിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നേരത്തെ ഗോപി സുന്ദര്‍ പരാതി നൽകിയിരുന്നു.   സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ​ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ ഷെയർ  ചെയ്തിരുന്നു.

‘ഇനി നമുക്ക് സപ്താഹം’ വായിക്കാം എന്ന തലക്കെട്ടോടെയാണ് പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ ചില വ്യക്തികൾ തന്നെ ടാർഗെറ്റ് ചെയ്യുന്നുവെന്നും ​ഗോപി സുന്ദർ പരാതിയിൽ പറയുന്നുണ്ട്.

“മുൻപ് പലപ്പോഴും മോശം കമന്റുകൾ വന്നിട്ടുണ്ട്. എന്നാൽ അവയോടെല്ലാം സംയമനത്തോടെ അകന്ന് മാറി നിന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ വന്ന മൂന്ന് കമന്റുകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. പ്രായം ചെന്ന എന്റെ അമ്മയ്ക്ക് എതിരെയാണ് ഈ വ്യക്തി വളരെ തരംതാഴ്ന്ന രീതിയിൽ കമന്റ് ഇട്ടത്. അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും അപകീർത്തിപരവുമാണ്.
സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. ആ അക്കൗണ്ടിൽ പ്രതികരൾ ഇത്തരം കമന്റുകൾ പലയാവർത്തി ഇട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം കമന്റുകൾ എന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി, എന്നെയും എന്റെ നിരപരാധിയായ അമ്മയെയും  പൊതുജനസമക്ഷം അപമാനിച്ചു. ഈ കമന്റുകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ട്രോൾ വീഡിയോകളായി പ്രചരിപ്പിച്ചു”, എന്നും ​ഗോപി സുന്ദർ പരാതിയിൽ പറയുന്നു.

Related Articles

Back to top button