ഗാസിയാബാദിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതെന്ന് സമൂഹ മാധ്യമ ഉപയോക്താവ് തെളിവ് സഹിതം പരാതിപ്പെട്ടപ്പോള്‍ നടപടിയുമായി പോലീസ്. യൂണിഫോമില്‍ ബുള്ളറ്റില്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സഹിതം എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് ആകാശ് ഗൌര്‍ ഇങ്ങനെ എഴുതി, ‘ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സൂക്ഷിക്കാന്‍ പോലീസിന് പ്രത്യേക അധികാരമുണ്ടോ? അതോ അവര്‍ക്ക് മാത്രമാണോ? പൊതുജനങ്ങള്‍ക്ക് അയ്യായിരം ചലാന്‍ ഉണ്ട്. സ്ഥലം – അഹൂജ ഹോട്ടലിന് മുന്നില്‍ ആര്‍ത്തല മോഡിന് സമീപം. ഗാസിയാബാദ്’. ഒപ്പം യുപി ട്രാഫിക് പോലീസിനും യുപി ട്രാഫിക് പോലാസിനെയും അദ്ദേഹം ടാഗ് ചെയ്തു. പോസ്റ്റ് നിരവധി പേര് പങ്കുവച്ചതോടെ വൈറലായി.
പോലീസ് ഉദ്യോഗസ്ഥന് ഓടിച്ചിരുന്ന ബുള്ളറ്റിന്റെ പുറകിലെ നമ്പര്‍ പ്ലേറ്റില്‍ ’99’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിവച്ചിരുന്നു. അതേസമയം ‘യുപി 14 സിപി 16’ എന്നത് അടുത്ത് നിന്നും മാത്രം കാണാന്‍ പറ്റുന്ന തരത്തില്‍ വളരെ ചെറുതാക്കിയാണ് എഴുതിയിരുന്നത്. ഒപ്പം വാഹനത്തില്‍ ‘പോലീസ്’ എന്നും എഴുതിയിരുന്നു. ട്രാഫിക് നിയമങ്ങളില്‍ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് എഴുതുന്നതിന് നിശ്ചിതമായ ഒരു രീതിയുണ്ട്. ഒപ്പം ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ ‘പോലീസ്’ എന്ന് എഴുതുന്നതിനും വിലക്കുണ്ട്. ഈ നിയമങ്ങളെല്ലാം പോലീസ് ഉദ്യോഗസ്ഥന് ലംഘിച്ചതെന്ന് ആകാശ് ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ ഗാസിയാബാദ് ട്രാഫിക് പോലീസ് മറുപടിയുമായെത്തി. ”എക്സില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ചലാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.” എന്നായിരുന്നു പോലീസ് മറുപടി കുറിപ്പ് എഴുതിയത്. ഒപ്പം പോലീസുകാരന് 5000 രൂപ പിഴ ചുമത്തിയതിന്റെ സ്ക്രീന്‍ ഷോട്ടും തെളിവായി പങ്കുവെച്ചു. മുമ്പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഗംഗാ ബാരേജില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഒരാള്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ, പോലീസ് ഉദ്യോഗസ്ഥന്റെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കിയതിന് പോലീസ് ഉദ്യോഗസ്ഥന് 5,000 രൂപ പിഴ ചുമത്തിയതും വാര്‍ത്തയായിരുന്നു.
78 1 minute read