KERALABREAKINGNEWS

‘സരിന്റെ പശ്ചാത്തലമല്ല സന്ദീപിന്റെത്, ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്’: രാഹുൽ മാങ്കൂട്ടത്തിൽ

 

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ സന്തോഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പി സരിനും സന്ദീപ് വാര്യരും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്. പി സരിന്റെ പശ്ചാത്തലമല്ല സന്ദീപിന്റെത്. യുഡിഎഫ് മത്സരിക്കുന്നത് വർഗീയതയോടെന്നും രാഹുൽ പറഞ്ഞു. ബിജെപിയാണ് മുഖ്യ എതിരാളിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

അതേസമയം സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയിൽ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും ബിജെപിയിൽ നിന്നും ഒട്ടേറെ പേർ കോൺഗ്രസിലേക്ക് വരും. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ല. സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം. അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോൺഗ്രസിന് ഇനി നല്ല കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിൽ ഒട്ടുമില്ല. ബിജെപി വിടുന്നവർ സിപിഎമ്മിലേക്കല്ല, കോൺഗ്രസിലേക്കാണ് വരുന്നത്. ബിജെപിയുടെ വളർച്ച നിന്നു. പാലക്കാട്ട് യുഡിഎഫിന് വലിയ ജയം ഉണ്ടാകും. സന്ദീപിന്റെ വരവ് അത് ഒന്നു കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button