BREAKINGKERALA

‘സരിന്‍ പോയാല്‍ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോണ്‍ഗ്രസിന് ഏശില്ല’- കെ. സുധാകരന്‍

വയനാട്: സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരന്‍ പരിഹസിച്ചു. മുമ്പും കുറേപ്പേര്‍ കോണ്‍ഗ്രസില്‍നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോണ്‍ഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സരിനെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിച്ചിട്ടുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. ഞങ്ങള്‍ക്ക് ഒരു പ്രാണി പോയ നഷ്ടവും ഞങ്ങള്‍ക്ക് ഉണ്ടാകില്ല. സി.പി.എമ്മെന്താ ചിഹ്നം കൊടുക്കാത്തത്, ഇടതുപക്ഷത്തേക്കല്ലേ പോയത്? ആര്‍ക്കു വേണ്ടിയാ കാത്തിരിക്കുന്നത്. അതൊക്കെ വരും നാളെ, അപ്പോള്‍ മനസ്സിലാവും. കോണ്‍ഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞുപോകാറുണ്ട്. കോണ്‍ഗ്രസിനെ പോലെ, ഒരു മല പോലെയുള്ള പാര്‍ട്ടിയെ ഇതൊന്നും ബാധിക്കില്ല. ഇതൊന്നും ഞങ്ങള്‍ക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നില്‍ക്കുക എന്നതല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായതും കോണ്‍ഗ്രസ് ജയിച്ചതും. അദ്ദേഹത്തിന്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോണ്‍ഗ്രസ് പാലക്കാട്ട് ജയിച്ചത് എന്ന് തോന്നുന്നുണ്ടോ? നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയുടെ പിന്തുണ ആര്‍ക്കാണെന്നതില്‍ എന്താണ് സംശയം.’ കെ.സുധാകരന്‍ ചോദിച്ചു.

Related Articles

Back to top button